a
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തി കെ.ശംഭു നമ്പൂതിരി ഭഗവതിക്ക് പൂജ ചെയ്യാനായി ശ്രീകോവിലിലേക്ക് പ്രവേശിക്കുന്നു

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായിവെണ്മണി ശാർങ്‌ഗക്കാവ് പടിഞ്ഞാറ്റിടത്ത് ഇല്ലത്ത് കെ.ശംഭു നമ്പൂതിരി ചുമതലയേറ്റു. 2023ആഗസ്റ്റ് 31 വരെയായിരിക്കും പുതിയ മേൽശാന്തിയുടെ കാലാവധി. സ്ഥാനമൊഴിഞ്ഞ മേൽശാന്തി ടി.എസ്.വിഷ്ണു നമ്പൂതിരിക്ക് ക്ഷേത്ര ഭരണസമിതിയായ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽയാത്രയയപ്പ് നൽകി.