lab
ലേബറേഴ്സ് കയർ മാറ്റ്സ്ആൻഡ് മാറ്റിംഗ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണം വിപണന മേള കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ലേബറേഴ്സ് കയർ മാറ്റ്സ്ആൻഡ് മാറ്റിംഗ്സ് കോ ഓപ്പറേറ്റീവ് സൊസൈറ് മുഹമ്മയിൽ കയർ ഉത്പന്നങ്ങളുടെ ഓണം വിപണന മേള ആരംഭിച്ചു. 15ന് സമാപിക്കും. 10 മുതൽ 25 ശതമാനം വരെ വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭിക്കും.ടി.ജി പോളിമേഴ്‌സ് ഉടമ മാമച്ചന് മാറ്റ് കൈമാറി കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ വിപണി ഉദ്ഘടനം ചെയ്തു. സംഘം പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫാക്ടറി കൺവീനർ വി.എസ്.ദേവദാസ് നന്ദി പറഞ്ഞു