ആലപ്പുഴ:ദേശാഭിമാനി ടി.കെ.മാധവന്റെ137-ാമത് ജന്മദിനാഘോഷവും ധർമ്മാനന്ദജി ഗുരുദേവന്റെ ജയന്തി മഹാമഹവും എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടക്കും. രാവിലെ 8 ന് ചെട്ടികുളങ്ങര ടി.കെ.മാധവ സ്മൃതികുടീരത്തിലും 9 ന് ശ്രീ ധർമ്മാനന്ദജി ഗുരുദേവ സമാധി മന്ദിരത്തിലും പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും ഉണ്ടാകും.

10 ന് യൂണിയൻ ആസ്ഥാനമന്ദിരത്തിന് മുന്നി​ലുള്ള ടി.കെ.മാധവ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും. തുടർന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ കൺവീനർ ഡോ.എ.വി. ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യതാതിഥിയാകും. എസ്.എൻ.ഡി .പി യോഗം വനിതാ സംഘം കേന്ദ്ര സമിതി സെകട്ടറി സംഗീതാ വിശ്വനാഥൻ , യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് എന്നിവർ ആമുഖ പ്രഭാഷണവും യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തും.