
ചേർത്തല : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന
കരപ്പുറം ഓണവിസ്മയം 2022 ന് വർണാഭമായ തുടക്കം. ബ്ലോക്ക് ഓഫീസ് ഗ്രൗണ്ടിൽ നടന്ന കാർഷിക വ്യവസായ വിപണന വിജ്ഞാനമേള എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
കുട്ടനാടൻ തനിമ നഷ്ടപെടാതെ പ്രവേശന കവാടത്തിൽ ഒരുക്കിയ നെൽപ്പാടവും, പെട്ടിയും പറയും, വള്ളംകളിയെ അനുസ്മരിപ്പിക്കും വിധം ഒരുക്കിയചുണ്ടൻ വള്ളവും ശ്രദ്ധ നേടി. ഇവിടെ നിന്നും ഫോട്ടോ എടുക്കാവാൻ 'സെൽഫിപോയിന്റും ' സംഘാടകർ ഒരുക്കിട്ടുണ്ട്. കാർഷിക മേഖലക്ക് പ്രാധാന്യം നൽകി ഇടനിലക്കാരനില്ലാതെ സാധാരണക്കാരിലേക്ക് നേരിട്ട് ഉൽപന്നങ്ങളെത്തിക്കുയെന്ന ലക്ഷ്യത്തോടെ കോർട്ടി കോർപ്പിന്റെയും മറ്റ് കുടുംബശ്രീ യൂണിറ്റുകളുടെയുമടക്കം 30 ഓളം സ്റ്റാളുകൾ സജീവമായി. ഇന്നലെ വൈകിട്ട്
101 പേർ ഉൾപ്പെട്ട മെഗാ തിരുവാതിരയും,വടക്ക് ഗ്രാമപഞ്ചായത്തിലെ കലാ പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ഇന്ന് രാവിലെ 9.30 മുതൽ തിരുവാതിര മത്സരങ്ങളും മറ്റ് കലാ മത്സരങ്ങളും നടക്കും.
ഉച്ചയ്ക്ക് 2 ന് വ്യവസായം നാടിന്റെ പുരോഗതിക്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം എസ്.എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിക്കും.സെപ്തംബർ 6നാണ് സമാപനം.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി , പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം.പ്രമോദ്,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായി,കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ,കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,സീനിയർ സൂപ്രണ്ട് അനിൽകുമാർ എന്നിവർ സംസാരിച്ചു.