photo
തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയുടെ ഉദ്ഘാടനം ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിക്കുന്നു

ചേർത്തല: തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയുടെ ഉദ്ഘാടനം ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി പി.ജിജിമോൾ സ്വാഗതം പറഞ്ഞു. കെ.ആർ.ഹരിക്കുട്ടൻ,പി.ആർ.റോയി ,ബാങ്ക് ഭരണസമിതി അംഗങ്ങൾ,സഹകാരികൾ, പൊതുജനങ്ങൾ,ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.