അമ്പലപ്പുഴ : ഗുരുധർമ്മപ്രചാരണ സഭ പറവൂർ തെക്ക് യൂണിറ്റിന്റെ വാർഷികവും സ്കോളർഷിപ്പ് വിതരണവും ഇന്ന് പുന്നപ്ര അറവുകാട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. വൈകിട്ട് 4ന് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അദ്ധ്യക്ഷനാകും. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മറ്റി അംഗം ആർ.പ്രസന്നകുമാർ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ചീഫ് കോ ഓർഡിനേറ്റർ ടി.വി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പ്രതിഭകളെ ആദരിക്കും. ഓണപ്പുടവ വിതരണം പി.ടി.സുമിത്രൻ നിർവഹിക്കും.എസ്.എൻ.ഡി.പി യോഗം 241ാം നമ്പർ ശാഖ സെക്രട്ടറി ടി.പ്രദീപ് മുൻകാല പ്രവർത്തകരെ ആദരിക്കും. തുടർന്ന് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഗുരുധർമ്മ പ്രചാരകൻ ഡി.ഭാർഗവൻ, യൂണിറ്റ് ഉപദേശക സമിതി ചെയർമാൻ വി.ആർ.സാബു, അമ്പലപ്പുഴ മണ്ഡലം മാതൃസഭ സെക്രട്ടറി വത്സലാകുമാരി തുടങ്ങിയവർ സംസാരിക്കും. യൂണിറ്റ് സെക്രട്ടറി പി.ടി.മധു സ്വാഗതവും എം.സന്തോഷ് നന്ദിയും പറയും.