 
അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷത്തിന്റെ ഭാഗമായി കാർഷിക വ്യാവസായിക പ്രദർശന വിപണന വിജ്ഞാന മേള സംഘടിപ്പിച്ചു. കുടുംബശ്രീ എസ് .എച്ച്. ജി കളുടെ നാടൻ ഉൽപ്പന്നങ്ങൾ, ജീവിത ശൈലീ രോഗ നിർണയം, ആയുർവേദ മരുന്നുകൾ, ജൈവ പച്ചക്കറികൾ, അലങ്കാര ചെടികൾ, തുണിത്തരങ്ങൾ, കയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനവും പ്രദർശനവുംമേളയിൽ ഒരുക്കിയിട്ടുണ്ട്. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജാ രതീഷ്, എം.ഷീജ, ജി .വേണുലാൽ, സതി രമേശ്, എന്നിവർ സംസാരിച്ചു.