
ആലപ്പുഴ : ആയൂർവേദ ഔഷധങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന ശ്രീകൃഷ്ണ ആയൂർവേദ കോമളപുരത്ത് പ്രവർത്തനം ആരംഭിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ മൊത്തവിഭാഗവും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ ചില്ലറ കച്ചവട വിഭാഗവും ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ചീഫ് ജനറൽ ഓർഗനൈസർ ബേബികുമാരൻ അദ്ധ്യക്ഷത വഹിച്ചു. മൊത്ത വിഭാഗത്തിൽ കെ.ആർ.പ്രശോഭ് കുമാറും ചില്ലറ വിഭാഗത്തിൽ ആർ.ദിനേശ് കുമാറും ആദ്യവിൽപ്പന നിർവഹിച്ചു. മുൻ തഹസിൽദാർ കെ.വാസുദേവൻ,ആര്യാട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.ദിലീപ് കുമാർ,സാമൂഹയ പ്രവർത്തകരായ കെ.റാംസുന്ദർ,ജോൺ കുര്യൻ,ടി.എസ്.ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ആയൂർവേദ ഔഷധ രംഗത്തെ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഈ സ്ഥാപനത്തിൽ ലഭ്യമാണ്. ശ്രീകൃഷ്ണ ഗ്രൂപ്പ് പ്രൊപ്രൈറ്റർ കെ.കെ.സോമകുമാർ സ്വാഗതവും ശ്രീകൃഷ്ണ ആയൂർവേദ മാനേജർ പി.എസ്.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. ശ്രീകൃഷ്ണ ബാങ്കേഴ്സ് മാനേജർ ബിന്ദു സോമകുമാർ,ശ്രീകൃഷ്ണ ജ്വല്ലറി മാനേജർ പി.എസ്.യദുകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.