athletic-alappuzha
സംസ്ഥാന യൂത്ത് അത്ലറ്റിക്‌സ് മീറ്റിൽ വിജയികളായ കായിക താരങ്ങൾ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ആദരവ് ചടങ്ങിൽ വിശിഷ്ടാതിഥികളോടൊപ്പം

ആലപ്പുഴ : പത്താമത് സംസ്ഥാന യൂത്ത് അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴയ്ക്ക് വേണ്ടി ഉജ്വല വിജയം നേടിയ യുവ കായിക താരങ്ങളെയും ,പരിശീലകരെയും ആദരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി.ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും കേരള ഹോക്കി ജനറൽ സെക്രട്ടറിയുമായ സി.ടി.സോജി സ്വാഗതം പറഞ്ഞു. ഡോ.നിമ്മി അലക്സാണ്ടർ,അഡ്വ.കുര്യൻ ജയിംസ് , സുജാത് കാസിം, റെജി കെ.എസ്,ഷിഹാസ് ഷെരീഫ്, , ഒ.വി. പ്രവീൺ, വിമൽ പക്കി എന്നിവർ പങ്കെടുത്തു.