
അമ്പലപ്പുഴ: അന്തരിച്ച കെ.ആർ.ഗൗരിയമ്മക്ക് ആദരം അർപ്പിച്ച് പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ അർപ്പിച്ച ചരമോപചാരം കെ .ആർ. ഗൗരിയമ്മയുടെ വസതിയിൽ നടന്ന ചടങ്ങിൽ തഹസീൽദാർ വി.സി.ജയ ഗൗരിയമ്മയുടെ കുടുംബാഅംഗങ്ങൾക്ക് കൈമാറി. ഡോ.പി സി.ബീനാകുമാരി, ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി, ഷംഷാദ്, സോഫിയ, അഡ്വ.പി. ആർ.പവിത്രൻ, ജി.എൻ. ശിവാനന്ദൻ,അശോകൻ, ജമീല ബഷീർ, തങ്കമണി,ബേബി ദേവരാജൻ എന്നിവർ പങ്കെടുത്തു.