s
രാഹുൽ ഗാന്ധി

കായംകുളം :രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര സെപ്തംബർ 17 ന് രാവിലെ കായംകുളത്ത് എത്തും.രാവിലെ 8.30 ന് ഓച്ചിറയിൽ നിന്നും വാദ്യമേളങ്ങളുടെയും പതിനായിരത്തോളം കോൺഗ്രസ് പ്രവർത്തകരുടെയും അകമ്പടിയോടെ കായംകുളത്തേക്ക് ആനയിക്കും. 10.30 ന് ജി.ഡി.എം. ഗ്രൗണ്ടിൽ എത്തി വിശ്രമിക്കും. വൈകിട്ട് 4 വരെ സമൂഹത്തിന്റെ വിവിധതുറകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി ആശയ വിനിമയം നടത്തും. 4 ന് പദയാത്ര ആരംഭിച്ച് വൈകിട്ട് 7 ന് നങ്ങ്യാർകുളങ്ങരയിൽ സമാപിക്കും.
പദയാത്രയ്ക്ക് ഗംഭീര വരവേൽപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സ്വാഗതസംഘം ചെയർമാൻ അഡ്വ.എ.ത്രിവിക്രമൻ തമ്പി, കൺവീനർമാരായ എ.ജെ.ഷാജഹാൻ, കെ.രാജേന്ദ്രൻ, സ്വാഗതസംഘം കോ ഓർഡിനേറ്റർ ഇ.സെമീർ, പദയാത്രാ കോർഡിനേറ്റർ അഡ്വ.യു.മുഹമ്മദ് എന്നിവർ പറഞ്ഞു. നിയോജകമണ്ഡലം സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് രമേശ് ചെന്നിത്തല നിർവ്വഹിക്കും.