
ആലപ്പുഴ : തന്റെ മകൻ ഹരികൃഷ്ണന് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നിയമനം ലഭിച്ചതിൽ അസ്വഭാവികതയില്ലെന്നും തന്നെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത് വിവാദമാക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അപവാദ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനദണ്ഡങ്ങളെല്ലാം പാലിച്ച് മെരിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. സി.പി.എമ്മിനെ പോലെയാണ് ബി.ജെ.പിയുമെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം. ഹരികൃഷ്ണന്റെ നിയമനത്തിനു വേണ്ടി താനും പാർട്ടിയും ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.