ph
കായംകുളം കുറ്റിത്തെരുവിൽജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുപൊട്ടി കുടിവെള്ളം നഷ്ടപെടുന്നു

കായംകുളം: കുറ്റിത്തെരുവിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്യുന്ന കൂറ്റൻ പൈപ്പിന്റെ ജോയിന്റ് ഇളകിയതു മൂലം , അതിശക്തമായി കുടിവെള്ളം ഒഴുകി പതിനായിരക്കണക്കിന് ലിറ്റർ ശുദ്ധജലം നഷ്ടപ്പെട്ടു.

ഇന്നലെ വൈകിട്ട് 5 നാണ് പൈപ്പ് തകർന്നത്. വെള്ളം സമീപത്തെ കടകളിലേക്കും ചീറ്റി വീണു. ഈ സമയം പൈപ്പിന് അടുത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഓടി മാറിയതിനാൽ അപകടമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി പൈപ്പ് താത്കാലികമായി അടച്ചു. പിന്നീട് ഈ പൈപ്പുവഴി വെള്ളം കടത്തിവിടുന്നത് അധികൃതർ അടച്ചു.