ആലപ്പുഴ : രാഹുൽ ഗാന്ധിക്ക് സമർപ്പിക്കാൻ, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് തയ്യാറാക്കുന്നതിന് കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച ഉപസമിതിയുടെ യോഗം ജനറൽ കൺവീനർ അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ .എ.ഷുക്കൂർ, എം.ജെ.ജോബ്, കെ.പി.സി.സി നിർവ്വാഹകസമിതി അംഗങ്ങളായ എം.മുരളി , അഡ്വ.ജോൺസൺ എബ്രഹാം, അഡ്വ. എബി കുര്യാക്കോസ് ,അഡ്വ.അനിൽ ബോസ് ,പി.ടി.സ്കറിയ ,ജോസഫ് ചേക്കോടൻ ,സജി ജോസഫ് ,മാത്യു ചെറുപറമ്പൻ തുടങ്ങിയവർ പങ്കെടുത്തു