
കായംകുളം: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്തഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപയുടെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രജനി, ജില്ല പഞ്ചായത് അംഗം നികേഷ് തമ്പി, സുരേഷ് പി മാത്യു, നിഷ സത്യൻ, വി. ചെല്ലമ്മ, വസന്ത രമേശ്,മേരിസൺ മൈക്കിൾ, സന്തോഷ് കുമാർ, പ്രശാന്ത് ബാബു കെ. ശശിധരൻ നായർ എന്നിവർ സംസാരിച്ചു.