ആലപ്പുഴ: കുതിരപ്പന്തി ടി.കെ.എം.എം.യു.പി സ്കൂളിൽ പി.ടി.എയുടെയും, മാനേജ്മെന്റിന്റെയും, നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ക്ലാരമ്മ പീറ്റർ ഉദ്ഘാനം നിർവഹിച്ചു. സ്കൂൾ മാനേജർ എം.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക കെ.പി.ഗീത സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അനീഷ് എസ്, ശാഖ സെക്രട്ടറി പി.കെ.ബൈജു എന്നിവർ സംസാരിച്ചു.