ph

കായംകുളം: കായംകുളം കരിയിലകുളങ്ങരയിലെ ഗുരു നിത്യ ചൈതന്യയതി കോളേജ് ഒഫ് ലോ ആൻഡ് റിസർച്ച് സെന്ററിൽ ഓണാഘോഷം നടന്നു. ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.ടി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.അന്ന.വി.പുത്തൂരാൻ,വിദ്യാർത്ഥി പ്രതിനിധി ജെ.സ്നേഹ,എസ് ബി ശ്രീധർ ,എം ഉസ്മാൻ,സജീവ് തവക്കൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സംസ്ഥാന ബാഡ്മിന്റൺ ടീമിലേക്ക് തിരഞ്ഞെടുത്ത കോളേജിലെ വിദ്യാർത്ഥി മുഹമ്മദ് യാസീനെയും ബി.എ.എം.എസിൽ ഫസ്റ്റ് ക്ലാസ് നേടിയ
നങ്ങേലിൽ ആയൂർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിയും ഗുരുനിത്യ ചൈതന്യയതി കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യോഗി ദാസിന്റെ മകളുമായ മാളവിക ദാസനെയും ട്രസ്റ്റ് ചെയർമാൻ അഡ്വ.പി ടി അനിൽകുമാർ അനുമോദിച്ചു. ചടങ്ങിൽ ഓണക്കിറ്റ് വിതരണവും നടന്നു. തുടർന്ന് തിരുവാതിര, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻസ്, വടംവലി, ഉറിയടി തുടങ്ങിയവയും നടന്നു.