പൂച്ചാക്കൽ : പള്ളിപ്പുറം ഒറ്റപ്പുന്ന വെളിയിൽ കാസിൽസ് ലക്ഷ്വറി ബിസിനസ് ഹോട്ടലിൽ, ഓണസദ്യ, ബഫേ ഡിന്നർ , വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയ ഓണാഘോഷം 5 മുതൽ 7 വരെ നടക്കും. സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കര ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മന്മഥൻ തിരിതെളിക്കും.
5 ന് പകൽ 12.15 ന് കഥകളി, രാത്രി പാട്ടിന്റെ പാലാഴി സംഗീത നിശ , 6 ന് വൈകിട്ട് 7 ന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, 7 ന് വൈകിട്ട് 7 ന് മ്യൂസിക്കൽ നൈറ്റ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. കലാപരിപാടികൾ നടക്കുന്ന വേദിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഓണസദ്യ ഉച്ചക്ക് 12.30 മുതലും ബഫേ ഡിന്നർ വൈകിട്ട് 6 മുതലും ആരംഭിക്കും. ഓണസദ്യയുടെ ബുക്കിംഗിന് : 9495763333, 9400320789 . പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ദിവസവും സമ്മാനങ്ങളും നൽകും . അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്യും. എല്ലാ വിഭാഗം ജനങ്ങൾക്കും ഉൾക്കൊള്ളാവുന്ന വിധത്തിലുള്ള നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വെളിയിൽ ഗ്രൂപ്പ് ചെയർമാൻ വി.എൻ. ബാബു പറഞ്ഞു.