
ആലപ്പുഴ : നിയമസഭയിലെ ഭൂരിപക്ഷത്തെ ഉപയോഗിച്ച് പിണറായി സർക്കാർ പാസാക്കിയ ലോകായുക്ത ഭേദഗതി ബിൽ അഴിമതിക്കാരെ സംരക്ഷിക്കാനുള്ളതാണെന്ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു പറഞ്ഞു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിരിക്കുകയായിരുന്നു രാജൻ ബാബു. ജുഡിഷ്യൽ വിധിക്കു മുകളിൽ കുറ്റവാളികൾ അപ്പീൽ കേൽക്കുന്ന സ്ഥിതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പ്രൊഫ. എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ആർ. പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, പി.സി. ജയൻ, അഡ്വ.സുനിതാ വിനോദ്, ദാസൻ പാലപ്പള്ളി, കെ.പി. സുരേഷ്, വിനോദ് വയനാട് എന്നിവർ സംസാരിച്ചു.