 
ആലപ്പുഴ: വലിയകുളം ജംഗ്ഷന് സമീപം സ്ലാബ് പൂർണമായും മൂടാത്ത പി.ഡബ്ല്യു.ഡി കാനയിൽ വീണ് പോത്തിന് പരിക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. ഇടുങ്ങിയ അഴുക്കു ചാലിലേക്ക് വീണതിനാൽ മണിക്കൂറുകൾ പരിശ്രമിച്ച ശേഷം നഗരസഭയുടെ ജെ.സി.ബി ഉപയോഗിച്ചാണ് പോത്തിനെ കരയ്ക്ക് കയറ്റിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് വി എം ബദറുദ്ദീൻ ഫയർ ഓഫീസർമാരായ ജിജോ, ഷൈജു ജി, കെ.എസ്.ആന്റണി ,കെ. ആർ.അനീഷ് എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത് .