മാന്നാർ: സാമൂഹിക സാംസ്കാരിക കലാ രംഗത്ത് പ്രവർത്തിക്കുന്ന ജനസംസ്കൃതിയുടെ സ്ഥാപക പ്രസിഡന്റ് എം.ദേവരാജൻ നായരുടെ അനുസ്മരണവും അവാർഡ് സമർപ്പണവും ഓണാഘോഷവും ഇന്ന് പകൽ അഞ്ചിന് നായർ സമാജം സ്കൂൾ അങ്കണത്തിൽ നടക്കും. സജി ചെറിയാൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് തോട്ടത്തിലേത്ത് രാമചന്ദ്രൻനായർ അദ്ധ്യക്ഷനാകും. കേരള നിയമസഭാ ചീഫ് വിപ്പ് എൻ.ജയരാജ് അവാർഡ് സമർപ്പണവും ഡോ.വി.പ്രകാശ് അവാർഡ് പരിചയപ്പെടുത്തലും ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ഓണസന്ദേശവും നൽകും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.ഹർഷ വിശ്വനാഥ്, ഹരികുമാർ, കെ.എ കരീം, കൃഷ്ണകുമാർ, ഉന്നത പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിക്കും. വൈകിട്ട് 6.30ന് കൊല്ലം അസീസിയുടെ "ജലം " നാടകവും നടക്കും