ചെറുകോൽ: ശ്രീനാരായണ പരമഹംസ ദേവന്റെ ബാല ശിഷ്യൻ ഈഴക്കടവ് ശ്രീനാരായണ ധർമ്മ സ്ഥാപകൻ ധർമ്മ ശ്രീ ഗുരുധർമാനന്ദ സ്വാമിയുടെ 113-ാം ജന്മനക്ഷത്രമായ ചിങ്ങമാസത്തിലെ വിശാഖം തിരുനാൾ മഹാമഹം 196/ 77-ാംനമ്പർ ശ്രീനാരായണ ഗുരു ധർമ്മാനന്ദ ഗുരുകുല സമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഗുരുകുലാചാര്യൻ ഗംഗാധരൻ സ്വാമി പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം സമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ കെ.ഗംഗാധരപ്പണിക്കർ നിർവഹിച്ചു. സമിതി വൈസ് പ്രസിഡൻ്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഗുരുകുലാചാര്യൻ സുന്ദരേശൻ സ്വാമി സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി കെ.ഗംഗാധരപ്പണിക്കരെ ഗുരു ധർമ്മാനന്ദ സ്വാമിയുടെ ചെറുമകൻ അഡ്വ.റെജി ചടങ്ങിൽ ആദരിച്ചു. സമിതി സെക്രട്ടറി ബാബു.ബി സ്വാഗതവും ജോയിന്റ് സെക്രട്ടറി പത്മാകരൻ നന്ദിയും പറഞ്ഞു. ഉച്ചക്ക് സമൂഹസദ്യ, വൈകിട്ട് ദീപാരാധനക്ക് ശേഷം പതാക താഴ്ത്തിയതോടെ തിരുനാൾ സമാപിച്ചു.