മാവേലിക്കര: ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ഏത്തക്കുല വിപണി ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. 5, 6, 7 തീയതികളിൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിഷരഹിതമായ പച്ചക്കറികളുടെ വിപണിയും പുത്തുവിളപ്പടിയുള്ള ബാങ്കിന്റെ ഹെഡോഫീസിനോടനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കും.