മാന്നാർ: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. രാവിലെ 5.30 ന് ഗുരുഹവനം, ശാന്തി ഹവനം, കലശപൂജ, കലശാഭിഷേകം, വിശേഷൽ പൂജകൾ എന്നിവ ജയദേവൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. തുടർന്ന് ചതയദിന പ്രാർത്ഥന, ചതയപൂജ, ഗുരുപൂജ, ഗുരുപൂജാ പ്രസാദവിതരണം. ഉച്ചയ്ക്ക് 2 .30ന് ഗുരുദേവ ജയന്തിഘോഷയാത്ര ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര താഴവന ടി.കെ ലക്ഷ്മണൻ തന്ത്രി സ്മൃതി മണ്ഡപത്തിൽ ദർശനം നടത്തി കുമാരനാശാൻ സ്മാരകകുടുംബയോഗം, ടി കെ ലക്ഷ്മണൻ തന്ത്രി സ്മാരകകുടുംബയോഗം, വയൽവാരം കുടുംബ യോഗം, ആർ.ശങ്കർ സ്മാരകകുടുംബയോഗം, പെരുമ്പള്ളത് ജെ.ജെ ഭവനം, പവിത്രം ഡോ.ജി സേനൻ, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ശാഖായോഗം അതിർത്തികളിൽ കൂടി സഞ്ചരിച്ചു വൈകിട്ട് ദീപാരാധനയോടെ ഗുരുക്ഷേത്രത്തിൽ എത്തിചച്ചേരും. തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, കാണിക്ക സമർപ്പണം എന്നിവയോടെ സമാപിക്കുന്ന പരിപാടികൾക്ക് ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌ കുമാർ, വനിതാ സംഘം പ്രസിഡന്റ്‌ സുജാസുരേഷ്, വൈസ് പ്രസിഡന്റ്‌ സുധാ വിവേക്, സെക്രട്ടറി ലതാ ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകും. അന്നേ ദിവസം രാവിലെ 11ന് സർവഐശ്വര്യ പൂജ ഉണ്ടായിരിക്കും.