കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാംമത് ജയന്തി ആഘോഷത്തിന് മുന്നോടിയായി വനിതാസംഘം , യൂത്ത്മൂവ്മെന്റ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് വിളംബര ബൈക്ക് റാലിയും പദയാത്രയും സംഘടിപ്പിക്കും . രാവിലെ 9ന് ചെറുകര രണ്ടാം നമ്പർ ശാഖയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് ലേഖ ജയ പ്രകാശ് പദയാത്രയ്ക്ക് നേതൃത്വം നൽകും. നീലംമ്പേരൂർ 1, ചെറുകര2 ചക്കച്ചംപാക്ക എസ്.എൻ കവല തുടങ്ങിയ ശാഖകളുടെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് അഞ്ചോടെ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ക്ഷനിൽ സമാപിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ ടി.എസ് .പ്രദീപ് കുമാർ ,എം. പി.പ്രമോദ് ,കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീബ്,കെ.പി.സുബീഷ്, കെ.ജി. ഗോകുൽ ദാസ്, രഞ്ജിനി ബിനു രാജേശ്വരി ജയപ്രകാശ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.വൈകിട്ട് 3ന് മാമ്പുഴക്കരി സത്യവ്രത സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന റാലി യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ് ജാഥയ്ക്ക് നേതൃത്വം നൽകും . രാമങ്കരി, മാമ്പുഴക്കരി, കുന്നങ്കരി, വെളിയനാട് വടക്ക്, തെക്കേകര തുടങ്ങിയ ശാഖകളുടെ സ്വീകരണത്തിന് ശേഷം റാലി മങ്കൊമ്പ് ബ്ലോക്ക് ജംഗ്ക്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമൂഹപ്രാർത്ഥനയ്ക്ക് ശേഷം എണ്ണൂറിൻചിറ സൂധീരന്റെ വകയായുള്ള പായസവിതരണവും നടക്കും .എ .കെ. ഗോപിദാസ്, അഡ്വ .എസ് അജേഷ്കുമാർ സജിനിമോഹൻ എം .ആർ.സജീവ്, കമലാസനൻ ശാന്തി സജേഷ് ശാന്തി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കും.