
ഹരിപ്പാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ വിജയകരമായ വരവേൽപ്പിനുള്ള ഒരുക്കങ്ങൾ ഹരിപ്പാട് ആരംഭിച്ചു. ഹരിപ്പാട് നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് നാഷണൽ ഹൈവേയിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു.എ.കെ .രാജൻ, ജോൺ തോമസ്,എം .കെ .വിജയൻ, കെ. എം. രാജു, എം ആർ. ഹരികുമാർ, എസ്. വിനോദ്കുമാർ,അഡ്വ. വി ഷുക്കൂർ,എസ്. ദീപു, ജേക്കബ് തമ്പാൻ, മൂഞ്ഞിനാട് രാമചന്ദ്രൻ,കെ.കെ .സുരേന്ദ്രനാഥ്,എം.ബി സജി, എസ്. സുജിത്, കെ. ബാബുക്കുട്ടൻ,കെ.. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.