mararikulam

ആലപ്പുഴ : മത്സ്യബന്ധനത്തിനിടെ അപകട മരണം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ക്ഷേമനിധി ബോർഡിന്റെ സഹായം വിതരണം ചെയ്തു. ആര്യാട് ചിറയിൽ വീട്ടിൽ സുജിത്തിന്റെ ഭാര്യ സംഗീതയ്ക്കും ചന്തിരൂർ പുളിത്തറ വീട്ടിൽ പുരുഷോത്തമന്റെ ഭാര്യ ശാന്തയ്ക്കും ക്ഷേമനിധി ബോർഡിന്റെ വിഹിതം പി.പി.ചിത്തരഞ്ജൻ എം.എൽ.എ കൈമാറി. മത്സ്യ ക്ഷേമനിധി ബോർഡ് മെമ്പർ സക്കീർ അധ്യക്ഷനായി. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി ബിജുമോൻ , ടി ആർ വിഷ്ണു, എം ഷാനവാസ്,, ബിനോയ് എന്നിവർ പങ്കെടുത്തു.