ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പതാക ദിനം,സൗജന്യ ഓണക്കിറ്റ് വിതരണം, ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്ര എന്നിവ നടത്തും.നാളെ രാവിലെ 9ന് വിളംബര ഘോഷയാത്ര. ശാഖ ഓഫീസിന് മുന്നിൽ പ്രസിഡന്റ് പി.ധർമ്മരാജനും ഗുരുമന്ദിരത്തിന് മുന്നിൽ ഗുരുമന്ദിരം പ്രസിഡന്റ് സി.എസ്.സുജിത്തും പതാക ഉയർത്തും. വൈകിട്ട് 3ന് വർക്കല നാരായണ ഗുരുകുലം അവാർഡ് ജേതാവ് മൈക്കിൾ സെബാസ്റ്റ്യൻ പ്രഭാഷണം നടത്തും. 4ന് സൗജന്യ ഓണക്കിറ്റ് വിതരണവും കുടുംബ സംഗമവും അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. പി.ധർമ്മരാജൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് പ്രതിഭകളെ ആദരിക്കും. ശാഖ സെക്രട്ടറി പി.കെ.അജികുമാർ സ്വാഗതം പറയും. ബോർഡ് അംഗം കെ.പി.പരീക്ഷത്ത്,യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം പി.കെ.സോമൻ,പി.അജിത്ത്,ലിൻസി അശോകൻ,സ്മിത ബൈജു,സൂര്യ ബൈജു,പി.പി.ജനീഷ്, എന്നിവർ സംസാരിക്കും. ശാഖ വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദിയും പറയും. 10ന് രാവിലെ 8 മുതൽ ഗുരുപൂജ,ഭജന,കളഭം,വൈകിട്ട് 3ന് ജയന്തി ഘോഷയാത്ര.