 
ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് ചെമ്പകശ്ശേരി -കായലോരം റോഡ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14.70 ലക്ഷം രൂപ മുടക്കി പുനർ നിർമ്മിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വി .അജിത്ത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉദയമ്മ, എം എസ് .സന്തോഷ്, കെ.പി. ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു ജില്ലാ നിർമ്മിതി കേന്ദ്രമാണ് റോഡ് നിർമ്മാണം നടത്തിയത്.