ചേർത്തല: വിദേശ മദ്യവിൽപ്പന ശാലയുടെ ഇരുമ്പുഗേറ്റിൽ കുടുങ്ങിയ മരപ്പട്ടിയെ അഗ്നിശമന സേന ഉദ്യോഗസസ്ഥർ രക്ഷിച്ചു. ഇരുമ്പുപാലത്തിനു സമീപമുള്ള വിദേശമദ്യശാലയുടെ ഗേറ്റിലാണ് ഇന്നലെ പുലർച്ചെ മരപ്പട്ടി കുടുങ്ങിക്കിടന്നത്. ഗേറ്റിന് മുകൾ ഭാഗത്തെ കമ്പിയിൽ കാൽ കുടിങ്ങിയതിനാൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ശരീരവും കമ്പികൾക്കിടയിൽ കുടുങ്ങു്യായിരുന്നു.നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫിസർ ഡി.ബൈജുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഗേറ്റ് ഇളക്കിമാറ്റിയതിനുശേഷം കമ്പി മുറിച്ചാണ് മരപ്പട്ടിയെ രക്ഷിച്ചത്.