ആലപ്പുഴ: ആലപ്പുഴ, കായംകുളം ആർ.ടി.ഒ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ആലപ്പുഴ ആർ.ടി.ഒ ഓഫീസിൽ ഏജന്റുമാരിൽ നിന്ന് രേഖകളില്ലാത്ത 72000 രൂപ പിടിച്ചെടുത്തു. കായംകുളത്ത് നിന്നും പണം കണ്ടെത്തിയില്ലെങ്കിലും കാലാവധി കഴിഞ്ഞ ലൈസൻസ് ഉൾപ്പെടെയുള്ള പല രേഖകളും എജന്റുമാരിൽ നിന്ന് കണ്ടെത്തി. സംസ്ഥാനൊമൊട്ടാകെയുള്ള പരിശോധനയുടെ ഭാഗമായി വിജിലൻസ് ആലപ്പുഴ യൂണിറ്റ് ഡിവൈ.എസ്.പി. വി.ശ്യാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഏജന്റുമാരോട് ഇന്ന ്മതിയായ രേഖകൾ ഹാജരാക്കുവാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്. വിജിലൻസ് ഇൻസ്പെക്ടർമാരായ എം.കെ.പ്രശാന്ത്കുമാർ, ജസ്റ്റിൻ ജോൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.