
ചേർത്തല: ചേർത്തല-പതിനൊന്നാം മൈൽ മുട്ടത്തിപറമ്പ് റോഡിൽ പള്ളിക്കവലയ്ക്ക് സമീപം ബേക്കറി ജംഗ്ഷനിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ശരത് നിവാസിൽ ശശികുമാറിന്റെ മകൻ അഖിൽ(25)ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അഖിൽ സഞ്ചരിച്ച ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്റണം വിട്ട്, നിർത്തിയിട്ടിരുന്ന ലോറിയിലിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അഖിൽ തത്ക്ഷണം മരിച്ചു.മാതാവ്: ഗീത.സഹോദരൻ:ശരത് .