ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി വിപുലമായ പരിപാടികളോടെ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ആഘോഷിക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അമ്പലപ്പുഴ താലൂക്കിൽ പതാകദിനം ആചരിക്കും. രാവിലെ 9ന് ശീനാരായണ നഗറിൽ (കിടങ്ങാംപറമ്പ്) യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് പീതപതാക ഉയർത്തും. ഇതേ സമയം യൂണിയനിലെ മുഴുവൻ ശാഖകൾ, ഗുരുക്ഷേത്രങ്ങൾ, കുടുംബയൂണിറ്റ് ആസ്ഥാനങ്ങൾ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ, ശ്രീനാരായണീയരുടെ ഭവനങ്ങൾ, വാഹനങ്ങൾ, കച്ചവട-വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പീതപതാക ഉയർത്തും. ജയന്തി ആഘോഷം വിജയിപ്പിക്കാൻ മുഴുവൻ ശ്രീനാരായണീയരും ശുരുദേവ ഭക്തരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.