ambala

അമ്പലപ്പുഴ: കുഴഞ്ഞു വീണതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ മടങ്ങിയെത്തി. അന്തേവാസികളും ജീവനക്കാരും അഭ്യുദയകാംക്ഷികളും ചേർന്ന് അദ്ദേഹത്തിന് സ്നേഹോഷ്മള വരവേൽപ്പ് നൽകി. പുന്നപ്ര മധു, വിജയൻ, സന്തോഷ് കുമാർ, ബി.ജോസുകുട്ടി, അമ്പിളി റാവു, ബിനോയ് എന്നിവർ സംസാരിച്ചു.