loanmela

മാന്നാർ: ജില്ല വ്യവസായ കേന്ദ്രം, മാവേലിക്കര താലൂക്ക് വ്യവസായ ഓഫീസ്, ചെന്നിത്തല ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തല പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ലോൺ മേള 'സംരംഭകർക്കൊപ്പം 2022-23' പഞ്ചായത്ത്‌ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സോജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. വിനു, ബിനി സുനിൽ, ജി.ജയദേവ്, പ്രസന്നകുമാരി, ഷിബു കിളിമൺതറയിൽ, ലീലാമ്മ ഡാനിയൽ, സി.ഡി.എസ് ചെയർപേഴ്സൺ ലേഖ സജീവ്, യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർ, വ്യവസായ ഓഫീസർ പി. ശ്രീജ എന്നിവർ

സംസാരിച്ചു.

പഞ്ചായത്ത്‌ പരിധിയിൽ ഏറ്റവും കൂടുതൽ ലോൺ കൊടുത്തതിനുള്ള അവാർഡ് യൂണിയൻ ബാങ്കിന് പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പശശികുമാർ സ്വാഗതവും വ്യവസായ ഓഫീസർ പി. ശ്രീജ നന്ദിയും പറഞ്ഞു.