photo

ചാരുംമൂട്: ബാലസംഘം 6-ാ മത് ജില്ലാ സമ്മേളനം നൂറനാട് പടനിലം എച്ച്.എസ്.എസിൽ തുടങ്ങി. ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രതിനിധികളാണ് രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറൽ കൺവീനർ ബി.ബിനു, ചെയർപേഴ്സൺ ജി.രാജമ്മ, ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർ സി.വിജയകുമാർ ,ജില്ലാ പ്രസിഡന്റ് അതുൽ രാധാകൃഷ്ണൻ , സെക്രട്ടറി ഡി അനന്ത ലക്ഷി , വി.വിനോദ്, എം.ശിവപ്രസാദ്, ശ്രീശങ്കർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ബാലസംഘം ജില്ലാ രക്ഷാധികാരി ആർ.നാസർ ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു.