1

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശ്രിനാരായണ ഗുരുദേവജയന്തി വിളംബര പദയാത്രയ്ക്ക് വൻ വരവേല്പ്. പദയാത്ര യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ് അദ്ധ്യക്ഷയായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം റ്റി. എസ് പ്രദീപ്കുമാർ, പദയാത്രാ സന്ദേശം നൽകി. വിവിധ ശാഖായോഗം ഭാരവാഹികളായ വി.ശിവദാസ് ആതിര, അജീഷ്, പി.കെ.രവി, എൻ.കെ. ശിവൻകുട്ടി, മോഹൻദാസ്, കെ.വി.അശോകൻ, പോഷകസംഘടനാഭാരവാഹികളായ കെ.പി.സുബീഷ്, പി.ആർ.രതീഷ്, സ്വപ്ന സനൽ , ബീന സാബു, സുധ രാജേന്ദ്രൻ , ജമീല മോഹൻദാസ്, വി. രഞ്ചു കാവാലം, ഷീജ ദീമോൻ, ശ്രിരമ്യാ, സുസ്മിത തുടങ്ങിയവർ സംസാരിച്ചു