പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയിൽ ഓണാഘോഷത്തോടനുന്ധിച്ച് ഓണക്കിറ്റുകളുടെ വിതരണം നാളെ പകൽ 11 ന് ശാഖാ ചെയർമാൻ കെ.എൽ. അശോകൻ ഉദ്ഘാടനം ചെയ്യും. ശാഖയിലെ മുഴുവൻ വീടുകൾക്കും കിറ്റുകൾ നൽകും. എല്ലാ വീടുകളിലും ഇതിനുള്ള കൂപ്പണുകൾ, കുടുംബ യൂണിറ്റുകൾ വഴി എത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ, ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ, ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷ കമ്മറ്റി ചെയർമാൻ ടി.ഡി. പ്രകാശൻ, രക്ഷാധികാരി ഡോ.ആർ.സുരേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മറ്റി അംഗം കെ.പി.ശ്യാംകുമാർ, കുടുംബ യൂണിറ്റ് കൺവീനർമാരായ എൻ.ആർ. സാജു , വി.പി. സുഗുണൻ , ഷീനുകുമാർ, ജി.പ്രസന്നൻ, ഡി. പ്രജിത്ത്, വി. ദിലീപ്, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് അരുൺ മോഹൻ, സ്വാഗത സംഘം കൺവീനർ സുനിൽകുമാർ, വനിതാ സംഘം യൂണിയൻ കമ്മറ്റി അംഗം സുജാ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.