പൂച്ചാക്കൽ: കുടുബശ്രീ ജില്ലാതല ഓണാച്ചന്ത പൂച്ചാക്കൽ വടക്കേ കരയിൽ ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലുള്ള കുടുംബശ്രീ മൈക്രോ യൂണിറ്റ് സംരംഭകരായ എം.കെ. എസ്.പി , പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകൾ, കുടുബശ്രീ, എന്നിവർ സംയുക്തമായാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം പ്രമോദ് അദ്ധ്യക്ഷനാകും.