ചേർത്തല: കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്‌നോളജി മണ്ണഞ്ചേരി ഉപ കേന്ദ്രത്തിലേയ്ക്ക് തൊഴിൽ അധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. ബി.എ. മലയാളം (മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം),ബി.കോം.(ട്രാവൽ ആൻഡ് ടൂറിസം) എന്നിവയിലേക്കാണ് പ്രവേശനം. കേരള യൂണിവേഴ്സിറ്റിയിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരം ലഭിക്കും.എസ്.സി./ എസ്.ടി,ഒ . ബി.സി, ഒ.ഇ.സി. വിഭാഗങ്ങൾക്ക് ഫീസ് കൺസെഷൻ ലഭിക്കും. മണ്ണഞ്ചേരി പനയിൽ ജംക്ഷനിലാണ് സ്ഥാപനം പ്റവർത്തിക്കുന്നത് . ഫോൺ 0477 2080211,8714316123, 9447034411.