അമ്പലപ്പുഴ: നവീകരിച്ച ചേതന ജനകീയ ലാബിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് നിർവഹിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയുടെ വടക്കേ ഗേറ്റിന് സമീപം മേരി ക്യൂൻസ് ബിൽഡിംഗിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിൽ അത്യാധുനിക സാങ്കേതികവിദ്യയോടെ ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. വൈകിട്ട് 5 30ന് ലാബിനു സമീപം നടക്കുന്ന സമ്മേളനത്തിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും. സജി ചെറിയാൻ എം.എൽ.എ പാലിയേറ്റീവ് കെയർ വാഹനം ഫ്ലാഗ് ഒഫ് ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ കിടപ്പുരോഗികൾക്കുളള ഓണക്കിറ്റുകളുടെ വിതരണം നടത്തും. ബയോ കെമിസ്ട്രി മെഷീനിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പിയും ഇമ്മ്യൂണോളജി മെഷീന്റെ ഉദ്ഘാടനം കളക്ടർ വി.ആർ. കൃഷ്ണതേജയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ. സുമ, ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം, ആർ.എം.ഒ ഡോ. ഹരികുമാർ, ഫാ.പോൾ ജെ അറയ്ക്കൽ എന്നിവർ വിശിഷ്ടാതിഥികളാകും. ജനപ്രതിനിധികൾ വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. എ.ഓമനക്കുട്ടൻ സ്വാഗതം പറയും. 7ന് അലോഷിയുടെ ഗസൽ സന്ധ്യ.