photo
ചേർത്തല നൈപുണ്യ കോളേജ് ഒഫ് മാനേജ്മെന്റിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾ കൊക്കോതമംഗലം ജീവോദയ വ്യദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചപ്പോൾ

ചേർത്തല: വ്യദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണാഘോഷം നടത്തി ചേർത്തല നൈപുണ്യ കോളേജ് ഒഫ് മാനേജ്മെന്റിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾ. കൊക്കോതമംഗലം ജീവോദയ വ്യദ്ധസദനത്തിലായിരുന്നു കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആഘോഷം. അന്തേവാസികൾക്ക് ഭക്ഷ്യകിറ്റും ഓണക്കോടിയും വിതരണം ചെയ്തു. പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ് പൊന്തോമ്പിള്ളി,കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,കൊമേഴ്സ് വിഭാഗം മേധാവി പ്രശാന്ത്കുമാർ,അദ്ധ്യാപകരായ സോസ്മേരി,ലാലാമി,ചിന്നു മോഹൻ,റോഷൻ ബ്രൂസ് എന്നിവർ നേതൃത്വം നൽകി.