photo

ചേർത്തല: പുതു തലമുറയ്ക്ക് സംയോജിത കൃഷിയെ കുറിച്ച് അറിവ് പകരാനും കൈത്താങ്ങാകാനും സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ നടപ്പാക്കുന്ന വീണ്ടെടുക്കാം വിളനില പദ്ധതിക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട കുട്ടി കർഷകർക്ക് നടീൽ വസ്തുക്കളോടെപ്പം മുയൽ,ആട്,താറാവ്,മത്സ്യം, എന്നിവ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ആദ്യത്തെ കുഞ്ഞുങ്ങളെ സ്‌ക്കുളിലേക്ക് മടക്കി വാങ്ങി പദ്ധതി തുടരാനാണ് ലക്ഷ്യമിടുന്നത്.എ.എം ആരീഫ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി ടോമി,എച്ച്.എം.ഷാജി ജോസഫ്, ടെസി ജോർജ്,എത്സി ചെറിയാൻ,വി.എ.സജി,ശ്രീകാന്ത് എന്നിവർ സംസാരിച്ചു.