മാവേലിക്കര: എക്സ് സർവീസസ് ലീഗ് മാവേലിക്കര ടൗൺ യൂണിറ്റ് കുടുംബ സംഗമവും ഓണാഘോഷവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.മുരളീധര കൈമൾ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എസ്.പങ്കജാക്ഷൻ പിള്ള ഓണ സന്ദേശം നൽകി. സെക്രട്ടറി സാഗർ വിജയൻ പിള്ള, ജയശ്രീ രവി, ജയശ്രീ രാജൻ, സി.എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.