
മാവേലിക്കര- ഓണാഘോഷത്തോടെനുബന്ധിച്ച് മറ്റം സെന്റ് ജോൺസ് സ്കൂൾ വാനമ്പാടി സ്കൂൾ റേഡിയോ അവതരിപ്പിച്ച ധ്വനി 2022 മാവേലിക്കര സി.ഐ സി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.ജേക്കബ് ജോൺ കല്ലട, മാനേജർ പ്രൊഫ.കെ.വർഗീസ് ഉലുവത്ത്, പത്തിച്ചിറ പള്ളി ട്രസ്റ്റി ജോൺ ഐപ്പ്, പ്രിൻസിപ്പൽ സൂസൻ സാമുവേൽ, സ്റ്റാഫ് സെക്രട്ടറി വർഗീസ് പോത്തൻ, ഷൈനി തോമസ് എന്നിവർ സംസാരിച്ചു. ശാസ്ത്രീയ സംഗീതരംഗത്ത് മികവ് പുലർത്തുന്ന പൂർവ്വ വിദ്യാർത്ഥികളായ വയലിനിസ്റ്റ് വിജയകൃഷ്ണൻ, നവീൻ.എസ് എന്നിവരെ ആദരിച്ചു.