ചാരുംമൂട് : സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിർമ്മാണ സഹായ പദ്ധതി 2022 - 23 ലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ ജില്ലയിലെ സർക്കാർ / എയ്ഡഡ്, സ്പെഷ്യൽ / ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്നതും ഗ്രാമ സഭാ ലിസ്റ്റ് നിലവിലില്ലാത്തതുമായ ഭരണിക്കാവ്‌ ബ്ലോക്കിലെ പാലമേൽ ,താമരക്കുളം, നൂറനാട്, വള്ളികുന്നം ഗ്രാമ പഞ്ചായത്തുകളിലെ ഹൈസ്കൂൾ /പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആനുകൂല്യത്തിന് സഹായം ലഭിച്ചവർ ആയിരിക്കരുത്. ഫോൺ: 9496333513.