മാവേലിക്കര: കൊറ്റാർകാവ് സൗത്ത് റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും 11ന് രാവിലെ 9 മുതൽ ആടിയാനിൽ അങ്കണത്തിൽ നടക്കും. പ്രസിഡന്റ് ജോൺസൺ.ജി.കുട്ടി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, മാവേലിക്കര എസ്.എച്ച്.ഒ സി.ശ്രീജിത്ത് എന്നിവർ പങ്കെടുക്കും. അത്തപ്പൂക്കളമൊരുക്കൽ, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ജോൺസൺ.ജി.കുട്ടി, സെക്രട്ടറി സി.കെ.ശ്രീധരൻപിള്ള, ട്രഷറാർ തോമസ് ബേബി എന്നിവർ അറിയിച്ചു.