
ചേർത്തല:ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തിയോടനുബന്ധിച്ച് ചേർത്തല മേഖലയിൽ യൂത്ത് മൂവ്‌മെന്റ് ചേർത്തല യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ വാഹന വിളംബര ഘോഷയാത്ര നടത്തി.
യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രസന്നിധിയിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ ജാഥാ ക്യാപ്ടനും യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതി കൗൺസിൽ അംഗവുമായ രാജേഷ് വയലാറിന് പീത പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷനായി. നിയുക്ത ബോർഡംഗങ്ങളായ വി.ശശികുമാർ, അനിൽ ഇന്ദീവരം,ബൈജു അറുകുഴി, ശ്രീനാരായണ പെൻഷണേഴ്സ് ഫോറം ചെയർമാൻ പി.ഡി.ഗഗാറിൻ എന്നിവർ സംസാരിച്ചു.യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷിബു വയലാർ, പ്രിൻസ് മോൻ, കൗൺസിൽ അംഗങ്ങളായ ബൈജു ഗോകുലം, ശ്രീകാന്ത് ചന്തിരൂർ,സുജീഷ് മഹേശ്വരി എന്നിവർ സംസാരിച്ചു.സെക്രട്ടറി അജയൻ പറയകാട് സ്വാഗതവും ജാഥ കൺവീനർ രതീഷ് കോലോത്ത് വെളി നന്ദിയും പറഞ്ഞു.