
മാന്നാർ: മൂന്നര പതിറ്റാണ്ടിനു ശേഷം യു.പി ക്ലാസിലെ സഹപാഠികളുടെ ഒത്തു ചേരൽ സന്തോഷത്തിന്റെയും പരിഭവത്തിന്റെയും വേദിയായി. മാന്നാർ പാവുക്കര കരയോഗം യു.പി സ്‌കൂളിലെ 1979 -86 ബാച്ച് പൂർവ വിദ്യാർത്ഥികളാണ് ഇന്നലെ വിദ്യാലയ മുറ്റത്ത് ഒന്നിച്ചത്. പൂർവ വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കലും മാന്നാർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി ലാലു ലാസർ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വിശ്വനാഥൻപിള്ള, തങ്കപ്പൻ നായർ, രാധാമണിയമ്മ, വാസന്തിയമ്മ, രാധമ്മ, രാജമ്മ, തങ്കമ്മ, വിജയകുമാരി എന്നിവരെയും പൂർവ വിദ്യാർത്ഥികളായ ഹാരോൺ മജീദ്, ലാലു ലാസർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഓ