ചേർത്തല: മുഹമ്മ എ.ബി.വിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ ചേർന്നു രൂപീകരിച്ച സ്‌പോർട്സ് അക്കാദമി മുഹമ്മയുടെ നേതൃത്വത്തിൽ സ്‌കൂളിലെ ഗ്രൗണ്ട് പുനർ നിർമ്മിക്കും.
അത്ലറ്റിക്സ്,വോളിബാൾ,ക്രിക്കറ്റ്,ഫുട്‌ബാൾ,ബാഡ്മിന്റൻ,വുമൺ ഹെൽത്ത് ക്ലബ് തുടങ്ങിയവയിൽ വിദഗ്ദ പരിശീലനം നൽകുന്നതിനാണ് ഗ്രൗണ്ട് പുനരുദ്ധരിക്കുന്നത്. പുനരുദ്ധാരണ ഉദ്ഘാടനവും ദ്റോണാചാര്യ പി.രാധാകൃഷ്ണൻ നായരെ ആദരിക്കലും 5ന് നടക്കും. രാവിലെ 9ന് പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ കെ.ജെ.മനോജ് ലാൽ ആദരിക്കും. സ്‌കൂൾ മാനേജർ ജെ.ജയലാൽ സമ്മാനദാനവും ദേവസ്വം പ്രസിഡന്റ് എൻ.കെ.അനിരുദ്ധൻ ലോഗോ പ്രകാശനവും നിർവഹിക്കും.